Related Posts with Thumbnails

Friday, February 26, 2010

... ഇതു്‌ വെറും പുല്ലാണു്‌..!!



സൌന്ദര്യത്തിനു പ്രത്യേകിച്ചു്‌ നിർവ്വചനങ്ങളോ തരം തിരിവുകളോ ഒന്നും പ്രകൃതിക്കില്ല... പൂക്കൾക്കും പുൽച്ചെടികൾക്കുമെല്ലാം അതിന്റേതായ സൌന്ദര്യമുണ്ടു്‌... നമ്മളൊക്കെ വഴിയിലും വരമ്പിലുമൊക്കെ ചവിട്ടിമെതിച്ചു നടക്കുന്ന , ആറോ ഏഴോ സെന്റീമീറ്റർ മാത്രം ഉയരമുള്ള ചെറിയ പുല്ലിന്റെ പൂങ്കുലയുടെ സൌന്ദര്യം ഒന്നു കാണുക.

Wednesday, February 24, 2010

പോർട്രേറ്റ്..!



കൊല്ലാനുള്ള ഷൂട്ടിങ്ങാണോ ഫോട്ടോ എടുക്കാനുള്ള ഷൂട്ടിങ്ങാണോ ആർക്കറിയാം... ഒന്നുമറിയാതെ നോക്കിയിരിക്കുന്ന പൂർവ്വികന്റെ ഒരു പോർട്രേറ്റ്..

Monday, February 22, 2010

കപ്പും സോസറും !!



കപ്പിലും പാത്രത്തിലുമൊക്കെ പൂവ് നമ്മൾ വയ്ക്കാറുണ്ടു്‌ . ഇതു്‌ തിരിച്ചാണു്‌ !പൂവിനുള്ളിൽ ഒരു ചെറിയ‌ കപ്പും അതിനകത്തു്‌ ഒന്നുരണ്ട് കുഞ്ഞു് സാധനങ്ങളുമായാലോ..? വഴിയരുകിൽ കണ്ട വളരെ ചെറിയ പൂവിന്റെ ക്ലോസപ്പ്..!

Saturday, February 20, 2010

' ഹെൽമറ്റ് ..! '



ഹെൽമറ്റ് നിർബന്ധമാക്കിയെന്നാ പറയുന്നതു്‌ ! പാവങ്ങളെ ഉരുട്ടിക്കൊല്ലാനും ഹെൽമറ്റ് ഇല്ലാതെ പോകുന്നവരെ എറിഞ്ഞുവീഴ്ത്തി ഉരുട്ടാനുമൊക്കെ കുപ്രസിദ്ധിനേടിയവരാണു്‌ നമ്മുടെ പോലീസുകാരു്‌.. ആ പോലീസിന്റെ മുഖം രക്ഷിക്കാനോ നാട്ടുകാരുടെ തലരക്ഷിക്കാനോ ഇതെന്നറിയില്ല... ഏതായാലും ഈ ഹെൽമറ്റ് ഇരിക്കട്ടെ തലയും സുരക്ഷിതം അന്നത്തിനു മുട്ടും വരന്നില്ല..!(അല്പം അകലെയുള്ള ഒരു പ്ലാസ്റ്റിക് ഷീറ്റ് ഇട്ട ടെന്റാണു്‌ ബാക് ഗ്രൌണ്ട്..)

Thursday, February 18, 2010

മോഡേൺ വാട്ടർ ടാപ്പ് ..!



ആധുനിക രീതിയിലുള്ള വാഷ് ബേസിനുകളിൽ കാണുന്ന തരം ഒരു മോഡേൺ വാട്ടർ ടാപ്പ് പ്രകൃതി ഒരുക്കിയിരിക്കുന്നു..! പാഷൻ ഫ്രൂട്ടിന്റെ ഇനത്തിൽപ്പെട്ട ചെടിയിലെ പൂവിന്റെ മദ്ധ്യഭാഗം ക്ലോസപ്പ്...

Tuesday, February 16, 2010

ഉയരങ്ങളിലേക്കു്‌ ...



തെളിഞ്ഞ പകലും നീലാകാശവും ചന്ദ്രനും...റാകിപ്പറക്കുന്ന ചെമ്പരുന്തിന്റെ കാഴ്ചകൾ...!

Friday, February 12, 2010

" പൂ - വാലന്റൈൻസ് ഡെ..! "



എന്തിനാണു്‌ ഈ 'പൂ' ആദ്യം ചേർത്തതെന്നല്ലേ ..! ഒന്നാമത്തെ കാര്യം പൂവാലന്മാരും പൂവാലിമാരും മെയിൻ കഥാപാത്രങ്ങളായതുകൊണ്ടു്‌.. !! പിന്നെ രണ്ടാമത്തേതു് പൂവിൽ നിന്നാണു്‌ ഈ രണ്ടു്‌ ഹൃദയങ്ങളുടെ ആകൃതി എനിക്കു് കിട്ടിയതു്‌... (വിടരാൻ തുടങ്ങുന്ന തീരെ ചെറിയ രണ്ടു പൂമൊട്ടുകളുടെ ക്ലോസപ്പാണു്‌ .) അതേ, ഇഷ്ടപ്പെടാൻ വെമ്പുന്ന രണ്ടു യുവ ഹൃദയങ്ങളുടെ ഒരു സിംബോളിക് വ്യൂ ..!

Wednesday, February 10, 2010

മഞ്ഞൾ പ്രസാദം !




പൂർണ്ണാമായി വിടർന്നു കഴിഞ്ഞ നല്ല മഞ്ഞ നിറത്തിലുള്ള ഒരു പൂവു്‌ . അലങ്കര പുഷ്പങ്ങളുടെ കൂട്ടത്തിൽപ്പെടുന്ന ഇതു്‌ കുലയായി വീടുകളിൽ തൂങ്ങിക്കിടക്കുന്നതു്‌ കാണാം.

Monday, February 8, 2010

വെകിളിപിടിച്ച കാള..!!



ഒരു സ്റ്റെപ്പിൽ നിന്നും പൊടിപിടിച്ച സിമന്റു തറയിലേക്കു്‌ വീണ അഴുക്കു വെള്ളം ഉണങ്ങിപ്പിടിച്ചതാണു്‌ ഇതു്‌ . അതു വഴി വരുമ്പോൾ 'വെകിളിപിടിച്ച ഒരു കാളക്കൂറ്റന്റെ' രൂപം പൊലെ തോന്നി. അങ്ങനെ പകർത്തിയ ചിത്രമാണു്‌ ഇതു്‌. പോസ്റ്റു പ്രോസസ്സിങ്ങൊന്നും ചെയ്തിട്ടില്ല. കാളയുടെ കണ്ണും മൂക്കും കൊമ്പും വായുമൊക്കെ ഏതാണ്ട് അതാതു സ്ഥാനങ്ങളിലായുണ്ടു്‌. മാത്രമല്ല ചീറ്റുന്ന ആക് ഷൻവരെ സ്കെച്ചിലും കാർട്ടൂണിലും വരക്കുന്നപോലെ വരകളും നക്ഷത്രങ്ങാളുമൊക്കെയായി ചിതറിവീണ വെള്ളം കൊണ്ടു്‌ തോന്നിപ്പിക്കുന്നു..!!

Saturday, February 6, 2010

ഗുഡ് ബൈ..!



ഗുഡ് ബൈ.. നാളെ വീണ്ടും കാണാം!

Friday, February 5, 2010

' ഒറ്റക്കൊമ്പൻ..! '



പഴങ്കഥകളിൽ യൂണിക്കോൺ എന്ന ഒറ്റക്കൊമ്പനെക്കുറിച്ചു്‌ പലരും പറഞ്ഞു കേട്ടിരിക്കും.. എന്നാൽ നേരിൽ കാണാവുന്ന ഈ ഒറ്റക്കൊമ്പനെ പരിചയമുണ്ടോ..? റോസച്ചെടിയുടെ പുതിയ ശിഖരത്തിലെ ഒരു മുള്ളിന്റെ
ക്ലോസപ്പാണ്‍.

Tuesday, February 2, 2010

ട്രെയിൻ..!



കറുപ്പും വെളുപ്പും നിറങ്ങൾകൊണ്ടു്‌ കമ്പാർട്ടുമെന്റുകൾ തിരിച്ച ജീവനുള്ള ഒരു കുഞ്ഞു ട്രെയിൻ..!!

Followers

Blog Archive

Chayakootu 10-Mar-2014

Drishya Keralam

About Me

My photo
എന്നേക്കുറിച്ച്.... കലാകാരന്മാര്‍ ദരിദ്രവാസികളാണെന്നാണു്‌ പൊതുവെ പറയാറുള്ളതു്‌. അതു്‌ സത്യമാണെങ്കില്‍ മാത്രം ഞാന്‍ ഒരു വലിയ കലാകാരനാണു്‌! പിന്നെ പൂജ്യപാദന്‍ എന്നാല്‍ 'വട്ടപ്പൂജ്യമായവന്‍' എന്നാണു്‌ അര്‍ത്ഥമെങ്കില്‍ ഒട്ടും സംശയിക്കേണ്ട ഞാന്‍ പൂജ്യപാദനായ ഒരു വലിയ കലാകാരനാണു്‌!!

Clock

  © Blogger template 'Photoblog' by Ourblogtemplates.com 2008

Back to TOP